അപ്പോള്‍ എന്റെ ഇന്‍ഡിസൈന്‍ പേജില്‍ ഉപയോഗിച്ച ഫോണ്ട് ആയ എം.എല്‍ ടി.ടി കാര്‍ത്തികയിലെ “ണ്ട”" എന്ന അക്ഷരത്തിനു പകരം അവിടെ ഒരു കളര്‍ മാത്രം കാണുന്നു. അതിനര്‍ത്ഥം “ണ്ട” യുടെ ഗ്ലിഫ് മിസ്സിങ്ങ് ആണ് ഇന്‍ഡിസൈനില്‍ എന്നാണ്.
ചിത്രം നോക്കൂ:
ഇതിനു ഒരു പോം വഴിയായി ഞാന്‍ എം.എല്‍ കാര്‍ത്തിക എന്ന ഫോണ്ടില്‍ “ണ്ട” എന്ന അക്ഷരം മാത്രം ഇവിടെ ഇന്‍സെര്‍ട്ട് ചെയ്യുന്നു.
അതിന് ഇന്‍ഡിസൈനില്‍ സൌകര്യമുണ്ട്.
കൂടാതെ ജസ്റ്റിഫൈ ചെയ്യാനും പറ്റുന്നില്ല. ജസ്റ്റിഫൈ ചെയ്താലും ധാരാളം സ്പേസ് വാക്കുകള്‍ക്കിടയില്‍ കാണുന്നു.
എം.എല്‍ ടി.ടി.കാര്‍ത്തികയിലെ “ണ്ട” യുടെ ഗ്ലിഫ് പൊസിഷന്‍, അഡോബ് പ്രൊഡക്റ്റുകളില്‍ സോഫ്ട് ഹൈഫണ്‍ ആയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് ഈ കളര്‍. ഇതിനുപ്രതിവിധിയായി ഒരു ചെറിയ പരിഷ്കാരം വരുത്തിയ ((“ണ്ട” യുടെ ഗ്ലിഫ് പൊസിഷന്‍ മാറ്റിയ) എം.എല്‍ ടി.ടി കാര്‍ത്തിക ഉപയോഗിച്ചാല്‍ മതി. പക്ഷേ അങ്ങനെ ചെയ്യാന്‍ ഈ പരിഷ്കരിച്ച കാര്ത്തികക്കുട്ടിയെ വരമൊഴി സപ്പോര്‍ട്ട് ചെയ്യുന്നില്ല. അവിടെ ഇവിടെ ഒക്കെ ചതുരക്കട്ടകള്‍ കാണും വരമൊഴിയില്‍.
പിന്നെ ഡയറക്റ്റ് ടൈപ്പ് ചെയ്യാന്‍ മലയാളം ടൈപ്പിങ്ങ് അറിയില്ല! അത് പഠിച്ചാല്‍ എളുപ്പമായേക്കും. പക്ഷേ....
ഇവയൊന്നും വിന്‍ഡോസ് 98+പേജ്മേക്കറ് 5 (അതിന് മുമ്പുള്ളവയിലും) ഇല്ലാന്നാണ് അറിയാന്‍ കഴിഞ്ഞത്.
എനിക്കറിയേണ്ടത്::
ഇതിനെന്താണ് പോംവഴി?
നാട്ടില്‍ സാധാരണ ഡി.ടി.പി സെന്ററുകളില്‍ എന്താണ് ചെയ്യുന്നത്? അവരൊന്നും ഇന്‍ഡിസൈന്‍ (വിന് എക്സ്.പിയിലെ വര്‍ക്ക് ചെയ്യൂ) ഉപയോഗിക്കുന്നില്ലേ? ഇല്ലെങ്കില്‍ വേറെ ഏത് സോഫ്റ്റ്വേയര്?
നാട്ടില്‍ പത്രക്കാരും മാസികക്കാരും എല്ലാം എന്താണ് ചെയ്യുന്നത്?
ബൂലോകോത്തുള്ള അറിയുന്നവര്‍ പറഞ്ഞുതരൂ പ്ലീസ്..
പറ്റാവുന്നവര്‍ ഒന്നന്വേഷിച്ച് പറഞ്ഞു തരൂ ദയവായി...
12 comments:
ഈ പ്രശ്നങ്ങള്‍ ഇവിടെ നിന്നും തുടങ്ങുന്നു...
http://chintha.com/node/789
-സു-
cs3 ല്‍ ഇതിനൊരു പോംവഴിയുണ്ടെന്ന് വിനോദ് പറയുന്നു. ലിങ്ക്. ഈ കോണ്ഫിഗറേഷന് തന്നെ ഇന്‍ഡിസൈനിലും വര്‍ക്ക് ചെയ്യുമെന്ന്..
ഇത് എന്നെ കുറേ നാളായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നമായിരുന്നു. ഇതാ, ഞാന്‍ സിഡിറ്റിന്റെ കാവേരിയും നിളയും ഉപയോഗിക്കുന്നുണ്ട്. ടാവുല്‍സോഫ്റ്റ് കീമാന്റെ ക മൊഴിയും പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. ഇതില്‍ രണ്ടിലും നേരിട്ട് മലയാളം ടൈപ്പ് ചെയ്യുകയാണ്. സിഡാക്ക് ഇന്ത്യന്‍ ഭാഷകള്‍ക്കായി വികസിപ്പിച്ച ഫണമിക് അധിഷ്ഠിത ഇന്‍സ്ക്രിപ്റ്റ് മെതേഡ് ആണ് ഇന്‍പുട്ടിന് ഉപയോഗിക്കുന്നത്. പക്ഷെ പല സോഫ്റ്റ് വെയറിലും വര്‍ക്ക് ചെയ്യുന്ന അഞ്ജലി, രചന തുടങ്ങിയ ഫോണ്ടുകള്‍ ഫോട്ടോഷോപ്പില്‍ വര്‍ക് ചെയ്യുന്നില്ല. പേജ്മേക്കറിലും ചില പ്രശ്നങ്ങള്‍ ഇടയ്ക്ക് കാണാറുണ്ട്. ഒരു ടെക്സ്റ്റ് എഡിറ്ററില്‍ നിന്ന് ഇവിടേക്ക് കോപ്പി ചെയ്യുമ്പോഴുമുണ്ട്, പലവിധ പ്രശ്നങ്ങള്‍. ഇതൊക്കെ എങ്ങനെ പരിഹരിക്കാമെന്നറിയില്ല.
പിന്നെ പത്രമോഫീസുകളിലെയും ഡിടിപി സെന്ററുകളിലെയും കാര്യം. അവിടങ്ങളിലൊക്കെ വ്യാപകമായി ഉപയോഗത്തിലിരിക്കുന്നത് സിഡാക് ഐ. എസ്. എം, സൂപ്പര്‍സോഫ്റ്റ് തൂലിക, തോംസണ്‍സ് ഇന്‍സ്ക്രിപ്റ്റ് തുടങ്ങിയ ആസ്കി അധിഷ്ഠിത ആപ്ളിക്കേഷനുകളാണ്. യൂണിക്കോഡിലേക്ക് ഇവയൊന്നും വന്നിട്ടില്ല എന്നാണ് എന്റെ വിശ്വാസവും അറിവും. ടൈപ്പ് ചെയ്യുന്നത് മംഗ്ളീഷിലല്ല, മലയാളത്തില്‍ തന്നെയാണെന്ന് മാത്രം.
സിബു, സെബിന്,
സി.എസ്3 എന്നാണാവോ എനിക്കുപയോഗിക്കാന്‍ കിട്ടുക!
സെബിന്,
അഞ്ജലിയും മറ്റും അഡോബ് പ്രൊഡക്റ്റുകളില്‍ വര്ക്കുചെയ്യില്ല, കാരണം അവര്‍ ഇന്ഡിക്ക് യൂണിക്കോഡ് സപ്പോര്‍ട്ട് തരുന്നില്ല്. സി.എസ്3 ഇലും ഈ സപ്പോര്‍ട്ടില്ല. അതുകൊണ്ടാണ് ഞാനിപ്പോഴും സിഡാക്കിന്റെലിജസി ഫോണ്ടുകള്‍ (ഇസ്കി)) ഉപയോഗിക്കുന്നത്.
അവരുടെ ഐ.എസ്.എം ലേറ്റസ്റ്റ് വേര്‍ഷനും ത്തൂലികയുടെ ലേറ്റസ്റ്റ് വേര്‍ഷനുമുണ്ട്. രണ്ടും എക്സ്.പി+അഡോബി ഇന്‍ഡിസൈനില്‍ വര്‍ക്കുചെയ്യുന്നില്ല. പണം മുടക്കിയത് നഷ്ടം. അവ വര്ക്കുചെയ്യുമായിരുന്നെങ്കില് എന്റെ ജസ്റ്റിഫൈ ചെയ്യലെങ്കിലും നടക്കുമായിരുന്നു. വിന്.2000+പേജ്മേക്കര്‍ 7ഇല് ഇവ വര്‍ക്കുചെയ്യും. പക്ഷേ ഏറ്റവും പുതിയ വേര്‍ഷനുകളിലേക്ക് നാം മാറിയാല്‍ എല്ലാം വടി!!
ഇന്ഫാാക്റ്റ്, ടൈപ്പ് ചെയ്യുന്നത് മങ്ലീഷിലായാലും അല്ലെങ്കിലും ഇതില്‍ വലിയ വ്യത്യാസം ഒന്നും ഇല്ല എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടാണ് ഞാനിപ്പോഴും ഇന്‍സ്ക്രിപ്റ്റ് കീബോറ്ഡ് ടൈപ്പിങ്ങ് പഠിക്കാതെ വരമൊഴി ഉപയോഗിക്കുന്നത്.
ഡി.ടി.പി സെന്ററുകള്‍ പൂതിയ വേര്‍ഷന്‍ സോഫ്റ്റ്വേയുകളിലേക്ക് മാറിയിട്ടുണ്ടാവില്ല. പക്ഷേ, പത്രമാാഫീസുകള്?? അവ സിഡാക്കിന്റെ ഫോണ്ടുകള്‍ എങനെ ഇന്‍ഡിസൈനില്‍ ഉപയോഗിക്കുന്നു എന്നതാണാറിയേണ്ടത്. അല്ലെങ്കില്‍ അഡോബിയുടെയും വിന്ഡോസിന്റേEയും പുതിയ വേര്‍ഷനുകളില്‍ പഴയ സിഡാക്ക് ഐ.എസ്.എം ഫോണ്ടുകള്‍ എങ്ങനെ ഉപയോഗിക്കുന്നു.
കഴിഞ 2 കൊല്ലക്കാലമായി ഞാന്‍ ഇതന്വേഷണം തുടങ്ങിയിട്ട്!!!!!
ഒരെത്തും പിടിയും ഇപ്പോഴും കിട്ടൂന്നില്ല.
-സു-
സു/Sunil, പരിഹാരം പുതിയ പോസ്റ്റായി ഇട്ടിട്ടുണ്ട്.
ണ്ട പ്രശ്നംപേജ്മേക്കറിലും ഇന്ിഡസൌനിലും പരിഹരിക്കാന്‍ ഒരുവഴിയുണ്ട് tdil സൈറ്റില്‍ നിന്ന് ടൌപ്പിങ്ങ് ടൂളും പഓണ്ടും ഫ്രീയായി ഡൌണ്‍ലോഡ് ചെയ്തെടുക്കാം ഇത് അനായാസമായി ഉപയോഗിക്കാം അപ്പോഴും വരുന്ന പ്രധാന പ്രശ്നം ജസ്റ്റിഫൈ ചെയ്യുന്പോളാണ്. ഇത് ഹൈഫനേഷന് ഇല്ലാത്തതാണ് കാരണം. ഈ പ്രശ്നങ്ങളൌക്കെ പരിഹരിച്ച് ഞാന്‍ ഒരു ഫോണ്ടും ടൈപ്പിങ്ങ് ടൂളും ഇറക്കിയിട്ടുണ്ട്. ഇത് മിക്ക പത്രങ്ങളും മാഗസിനുകളും ഉപയോഗപ്പെടുത്തുന്നണ്ട്. മൈനസ് ഗ്‍ലൈഫ് മാറ്റി ചാണ് ഇത് ജിസൈന്‍ ചെയ്തത്. പിന്നെ ടൌപ്പ് ചെയ്യുന്പോള്‍ ഓട്ടാമാറ്റിക്കായി അക്ഷരങ്ങള്‍ ഹൈഫനേററ് ചെയ്യുന്നതിനാല്‍ ജസ്റ്റിഫൈയില് പ്രശ്നങ്ങള്‍ വരില്ല.ജിസ്റ്റ് രേവതിയും എം.എല്‍ രേവതിയും ഒരേസമയം ഇഫോണ്ടിലേക്ക് മാറ്റിയാലും അക്ഷരങ്ങള്‍ മിസ്സ് ആകില്ലെന്നതാണ് നേട്ടം. കൂടാതെ ന്യൂസ് റാപ്പ് ലോലെയുള്ള സ്ഫോറ്റ് വെയറില്‍ ചെയ്ത ഫോണ്ടും ഇതിലേക്ക് ഓട്ടോമാറ്റിക്കായി കോഡ് ചെയ്യപ്പെടും കൂടല്‍ വിവരങ്ങള്‍ക്ക് rahulv@kimo.com ലേക്ക് മെയില്‍ ചെയ്യുക
ഇന്ഡിസൈനിലെ 'ണ്ട' എനി،് വലിയൊരു പ്രശ്നമായിരുന്നു കഴിھമാസം വരെ... ഇപ്പോؤ അങ്ങനെ തോന്നുനിأ... അഡോബിന്റെ എأാ സോഫ്ن് വെയറിലും 'ണ്ട' ഒരു പ്രശ്ന،ാരന് തന്നെയാണ് (സി.എസ്. വേہഷനിآ) എന്നാآ എന്റെ ഒരു സുഹൃത്ത് അതിന് പരിഹാരം കണ്ടെത്തിയിരി،ുന്നു. നിലവിآ നാം ഉപയോഗി،ുന്ന എം.എآ ടി.ടി. ഫോണ്ടും, അതിന്റെ ണ്ടയുടെ പൊസിഷന്‍ മാنി ഇപ്പോؤ ഇ.ജി ഫോണ്ടാ،ി കണ്‍വേہട്ടുചെയ്തിരി،ുന്നു. എന്നാലും ഇപ്പോഴും റീപ്ലെയ്സ് ചെ؟േണ്ട ഒരു ബുദ്ധിമുട്ട് ഉണ്ട്. എന്നാലും ഫോണ്ട് മാنി ഗതികെട്ട പ്രശ്നം മാറികിട്ടി. ഫൈന്റ് ആന്റ് റീപ്ലെയ്സിآ പ്രശ്നം തീരും. ഇനി ഡയറخ് ടൈപ്പ് ചെ؟ാനാണെങ്കിآ ഞങ്ങളെأാം ഇപ്പോؤ ടൈപ്പിن് എന്ന സോഫ്ن് വെയہ ആണ് ഉപയോഗി،ുന്നത് കാലങ്ങളായി. കോപ്പി പേയ്സ്ن് എളുപ്പം നട،ും. എഡിنിങ്ങും. ഇത് സൗജന്യമായി നെنിآ നിന്നും ഡൗണ്‍ലോഡ് ചെ؟ാവുന്നതാണ്. ഇതിന്റെ കൂടുതآ ഫീച്ചേഴ്സ് വളരെ ഉപകാരപ്രദവുമാണ്.
ഇനി നാട്ടിലെ പത്രങ്ങളിآ ഞാന്‍ അറിھിടത്തോളം മാതൃഭൂമി ഉപയോഗി،ുന്നത് Quark Express ആണ്. മനോരമ സ്വന്തമായി ഫോണ്ട് രൂപകآപന ചെയ്ത് Indesign ഉപയോഗി،ുന്നു. ണ്ടയുടെ പ്രശ്നം എന്ത് ചെ؟ുന്നു എന്നെനി،റിയിأ.
thanks :)
Thanks
എല്ലാ വിന്‍ഡോസ് ആപ്ലിക്കേഷനുകളിലും നേരിട്ട് മലയാളം ടൈപ്പു ചെയ്യുവാന്‍ 'മലയാളം ഡൊട്ട് നെറ്റ്" സോഫ്റ്റ്വെയര് ഉപയോഗിച്ചാല്‍ മതിയാകും. 'മംഗ്ലീഷ്' ആയി ടൈപ്പുചെയ്താല്‍ മതി. മലയാളം കീബോര്‍ഡ് പഠിക്കേണ്ട ആവശ്യം ഇല്ല. ഫോട്ടോഷോപ്പ് ഉള്‍പ്പടെ എല്ലാ ആപ്ലിക്കേഷനിലും ഒരു പ്രശ്നവുമില്ലാതെ ഉപയോഗിക്കാം. യൂണിക്കോഡ് സപ്പോര്‍ട്ട് ഉള്ളതിനാല്‍ മലയാളത്തില്‍ ഫയല്നെയിം കൊടുക്കാനും, ചാറ്റുചെയ്യാനും കഴിയും. മലയാളത്തിലെ എല്ലാഫോണ്ടുകളും സപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ http://www.zephyreonline.com ലഭ്യമാണു്. ഞാന്‍ കഴിഞ്ഞ രണ്ടൂകൊല്ലമായി ഈ സോഫ്റ്റ്വെയര് ഒരു പ്രശ്നവും കൂടാതെ ഉപയോഗിക്കുന്നു. വിലയും താരതമ്യേന വളരെ കുറവാണു്.
സംശയനിവാരണത്തിനു് ബന്ധപ്പെടാവുന്നതാണു്.
എന്റെ ഇമെയില്‍: pradeepjaya@gmail.com
@PRADEEP PURUSHOTHMAN:
മലയാളം ടൈപ്പ് ചെയ്യാന്‍ 10$(ഇന്ത്യന്‍ രൂപ-601.50)കൊടുത്ത് Software വാങ്ങുന്നത്?
www.ildc.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് സി.ഡി. ആവശ്യപ്പെടാം..
ഫ്രീയായി രണ്ടാഴ്ച്ചക്കുള്ളില്‍ അയച്ചു തരും.
ഭാരത സര്‍ക്കാര്‍ സേവനമാണിത്..
---'ണ്ട' പ്രശ്നം പരിഹരിക്കാന്‍----
പേജ്മേക്കര്‍ ഫോട്ടോഷോപ്പ് തുടങ്ങിയവയില്‍ മലയാളം എം എല്‍ ഫോണ്ടുകള്‍ ( ഐ എസ് എം ഫോണ്ടുകള്‍ ) ഉപയോഗിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് ണ്ട എന്ന അക്ഷരം അവിടെ കാണാതെ പോകുന്നത്, അല്ലെങ്കില്‍ കൃത്യമായി ആ അക്ഷരം തെളിയാതെ പോകുന്നത്. ആ പ്രശ്നം പരിഹരിക്കുന്നതിനായി മലയാളം എഫ് എം എല്‍ ഫോണ്ടുകള്‍ ഉപയോഗിക്കാം. ( മലയാളം എഫ് എം എല്‍ ഫോണ്ട്സ് ഡൌണ്‍ലോഡ് ലിങ്ക് > http://goo.gl/tIfNb )
ആദ്യം തന്നെ, ഈ ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
യൂനീക്കോട് ഫോണ്ടുകളിലുള്ള മാറ്ററുകള്‍ ടൈപ്പ് ഇറ്റ് ഉപയോഗിച്ച് ഐ എസ് എമ്മിലേക്ക് കണ്‍വര്‍ട്ട് ചെയ്തതിനു ശേഷം (Typeit Download Link > http://goo.gl/fFcnN ) കീ ബോഡില്‍ Ctrl+G പ്രസ് ചെയ്താല്‍ ഐ എസ് എമ്മിലേക്ക് കണ്‍വര്‍ട്ട് ചെയ്ത ആ മാറ്റര്‍ കോപ്പി ചെയ്യപ്പെടും. ആവശ്യം പോലെ ഫോട്ടോഷോപ്പിലോ പേജ്മേക്കറിലോ പേസ്റ്റ് ചെയ്താല്‍ മതി. അതിനു ശേഷം ഫോട്ടോഷോപ്പിലെ / പേജ് മേക്കറിലെ ഫോണ്ട് സെലക്ടറില്‍ പോയി എഫ് എം എല്‍ ഫോണ്ടുകള്‍ സെലെക്റ്റ് ചെയ്യുക. ണ്ട പ്രശ്നം പരിഹരിക്കപ്പെട്ടതായി കാണാം.
പത്രമോഫീസുകളില്‍ അവരുടേതായ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് അറിവ്. ഞാന്‍ മാധ്യമത്തിലായിരുന്നപ്പോള് അവിടെ പഞ്ചമി എന്ന സോഫ്റ്റ വെയറാണ് ഉപയോഗിച്ചിരുന്നത്. അതില്‍ ഒരു ഫോര്‍മാറ്റില്‍ നിന്നും മറ്റൊരു ഫോര്‍മാറ്റിലേക്ക് കണ്‍വെര്‍ട്ട് ചെയ്യാനുള്ള ഒപ്ഷന്‍ അടങ്ങിയിട്ടുണ്ട്.
Post a Comment