Monday, November 12, 2007

ദയവായി സഹായിക്കൂ..(മലയാളം ഡി.ടി.പി - വരമൊഴി ഉപയോഗിച്ച്)

താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലെന്ന പോലെ ഞാന്‍ വരമൊഴിയില്‍ ടൈപ്പ്‌ ചെയ്ത് മലയാളം ഭാഗം മാത്രം അഡോബ് ഇന്‍ഡിസൈന്‍ സി.എസ്സിലേക്ക് (Adobe InDesign CS) കട്ട് ആന്റ് പേസ്റ്റ് ചെയ്തു.




അപ്പോള്‍ എന്റെ ഇന്‍ഡിസൈന്‍ പേജില്‍ ഉപയോഗിച്ച ഫോണ്ട് ആയ എം.എല്‍ ടി.ടി കാര്‍ത്തികയിലെ “ണ്ട”" എന്ന അക്ഷരത്തിനു പകരം അവിടെ ഒരു കളര്‍ മാത്രം കാണുന്നു. അതിനര്‍ത്ഥം “ണ്ട” യുടെ ഗ്ലിഫ് മിസ്സിങ്ങ് ആണ്‌ ഇന്‍ഡിസൈനില്‍ എന്നാണ്.
ചിത്രം നോക്കൂ:




ഇതിനു ഒരു പോം വഴിയായി ഞാന്‍ എം.എല്‍ കാര്‍ത്തിക എന്ന ഫോണ്ടില്‍ “ണ്ട” എന്ന അക്ഷരം മാത്രം ഇവിടെ ഇന്‍സെര്‍ട്ട് ചെയ്യുന്നു.
അതിന് ഇന്‍ഡിസൈനില്‍ സൌകര്യമുണ്ട്‌.


കൂടാതെ ജസ്റ്റിഫൈ ചെയ്യാനും പറ്റുന്നില്ല. ജസ്റ്റിഫൈ ചെയ്താലും ധാരാളം സ്പേസ് വാക്കുകള്‍‌‌ക്കിടയില്‍ കാണുന്നു.

എം.എല്‍ ടി.ടി.കാര്‍ത്തികയിലെ “ണ്ട” യുടെ ഗ്ലിഫ് പൊസിഷന്‍, അഡോബ് പ്രൊഡക്റ്റുകളില്‍ സോഫ്ട് ഹൈഫണ്‍ ആയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് ഈ കളര്‍. ഇതിനുപ്രതിവിധിയായി ഒരു ചെറിയ പരിഷ്കാരം വരുത്തിയ ((“ണ്ട” യുടെ ഗ്ലിഫ് പൊസിഷന്‍ മാറ്റിയ) എം.എല്‍ ടി.ടി കാര്‍ത്തിക ഉപയോഗിച്ചാല്‍ മതി. പക്ഷേ അങ്ങനെ ചെയ്യാന്‍ ഈ പരിഷ്കരിച്ച കാര്‍ത്തികക്കുട്ടിയെ വരമൊഴി സപ്പോര്‍ട്ട് ചെയ്യുന്നില്ല. അവിടെ ഇവിടെ ഒക്കെ ചതുരക്കട്ടകള്‍ കാണും വരമൊഴിയില്‍.

പിന്നെ ഡയറക്റ്റ് ടൈപ്പ് ചെയ്യാന്‍ മലയാളം ടൈപ്പിങ്ങ് അറിയില്ല! അത്‌ പഠിച്ചാല്‍ എളുപ്പമായേക്കും. പക്ഷേ....

ഇവയൊന്നും വിന്‍ഡോസ് 98+പേജ്മേക്കറ് 5 (അതിന്‍ മുമ്പുള്ളവയിലും) ഇല്ലാന്നാണ് അറിയാന്‍ കഴിഞ്ഞത്.

എനിക്കറിയേണ്ടത്::

ഇതിനെന്താണ് പോംവഴി?
നാട്ടില്‍ സാധാരണ ഡി.ടി.പി സെന്ററുകളില്‍ എന്താണ് ചെയ്യുന്നത്? അവരൊന്നും ഇന്‍ഡിസൈന്‍ (വിന്‍ എക്സ്.പിയിലെ വര്‍ക്ക് ചെയ്യൂ) ഉപയോഗിക്കുന്നില്ലേ? ഇല്ലെങ്കില്‍ വേറെ ഏത് സോഫ്റ്റ്വേയര്‍?

നാട്ടില്‍ പത്രക്കാരും മാസികക്കാരും എല്ലാം എന്താണ് ചെയ്യുന്നത്?

ബൂലോകോത്തുള്ള അറിയുന്നവര്‍‌‌ പറഞ്ഞുതരൂ പ്ലീസ്..

പറ്റാവുന്നവര്‍ ഒന്നന്വേഷിച്ച് പറഞ്ഞു തരൂ ദയവായി...

Wednesday, February 28, 2007

വിക്കിപീഡിയാ മേധാവി ചെന്നെയില്‍

വിക്കിപ്പീഡിയാ മേധാവി ചെന്നൈയിലെത്തിയതായി ദീപിക പായുന്നു.
വിക്കീമീറ്റിനിആണത്രെ വന്നിരിക്കുന്നത്!

എന്തെ ഇതിനെക്കുരിച്ചൊരു പോസ്റ്റും ബൂലോകത്ത് കണ്ടില്ല.

വിക്കിപീഡിയ 5 കൊല്ലത്തിനുള്ളില്‍ പൂട്ടേണ്ടിവരുമെന്ന് ഒരു സ്ഥലത്ത് വായിച്ചു. സ്പാം അറ്റാക്കാണ് അവര്‍ പറയുന്ന പ്രധാന കാരണം.

എന്തോ അറിയില്ല!

Tuesday, February 13, 2007

ണ്ട

എം.എസ്‌ വേര്‍ഡില്‍ നോക്കിയാല്‍ അവിടെയുണ്ട്‌
ഒപ്പണ്‍ ഓഫീസിലില്ല
പേജ്‌മേക്കറിലുണ്ട്‌
പി.ഡി.എഫിലില്ല
ഇന്‍ഡിസൈനിലില്ലേയില്ല

ML_TTKArthikaയിലെ ണ്ട